You are Here : Home / Readers Choice

കനത്ത സുരക്ഷാ പരിശോധനകള്‍ക്കുശേഷം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 28, 2015 12:20 hrs UTC

വാഷിംഗ്ടണ്‍: പാരീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളെ അതിസൂക്ഷ്മ പരിശോധനകള്‍ക്കു വിധേയമാക്കുമെന്ന് പ്രസിഡന്റ് ഒബാമ വ്യക്തമാക്കി. താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ഒബാമ അമേരിക്കയിലെ പൗരന്മാര്‍ക്ക് ഈ ഉറപ്പു നല്‍കിയത്. 10,000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്ക അഭയ നല്‍കും എന്ന ഒബാമയുടെ പ്രഖ്യാപനം രാഷ്ട്രീയ രംഗത്തു ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന 24 സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയില്ല എന്ന് ഗവര്‍ണ്ണര്‍മാര്‍ സംയുക്തമായി പ്രസ്താവനയിറക്കിയത് ഒബാമയുടെ പദ്ധതി നടപ്പിലാക്കുമോ എന്ന ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ജനിച്ച നാട്ടിലെ പീഡനങ്ങളും, ഭീകരപ്രവര്‍ത്തനങ്ങളും ഭയന്ന് നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുകൂട്ടം അഭയാര്‍ത്ഥികള്‍ ഇവിടെ എത്തിയപ്പോള്‍ അവരെ സഹായിക്കുന്നതിന് നാം തയ്യാറായി താങ്ക്‌സ് ഗിവിങ്ങ് ഡെ ആചരിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത് ഒബാമ പറഞ്ഞു. താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ചു വൈറ്റ് ഹൗസില്‍ തയ്യാറാക്കിയ ഡിന്നര്‍ ഒബാമയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഭവനരഹിതര്‍ക്കും, വിമുക്ത ഭടന്മാര്‍ക്കും വിളമ്പികൊടുത്തു. നാം പ്രാപിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി പങ്കുവെക്കണമെന്ന് തദവസരത്തില്‍ മിഷേല്‍ ഒബാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.