You are Here : Home / Readers Choice

കാനഡയില്‍ മന്‍മീത്‌ സിംഗ്‌ ബുള്ളര്‍ എംഎല്‍എ വഹാനാപകടത്തില്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 25, 2015 02:17 hrs UTC

എഡ്‌മണ്‌ന്‍: ആല്‍ബര്‍ട്ട്‌ നിയമസഭാംഗവും ഇന്ത്യന്‍ വംശജനും പഞ്ചാബിയുമായ മന്‍മീത്‌ സംഗ്‌ ബുള്ളര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. നവംബര്‍ 23നു വൈകുന്നേരം ആല്‍ബല്‍ട്ട ഹൈവേ രണ്‌ടിലാണ്‌ അപകടം. കാല്‍ഗറിയില്‍നിന്നും എഡ്‌മണ്‌ ടനിലേക്ക്‌ യാത്ര ചെയ്യുകയായിരുന്ന ബുള്ളര്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട കാറില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ എതിരെ വന്ന മറ്റൊരു ട്രക്ക്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാല്‍ഗറി ഗ്രീന്‍വെയില്‍ നിന്നുള്ള പ്രോഗ്രസീവ്‌ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എംഎല്‍എ ആയിരുന്നു ബുളളര്‍. 2008 ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു. ബുള്ളറോടുള്ള ആദരസൂചകമായി ആല്‍ബര്‍ട്ടായിലുള്ള ദേശീയ പതാകകള്‍ താഴ്‌ത്തി കെട്ടുകയും ചൊവ്വാഴ്‌ചയിലെ നിയമസഭാ നടപടികള്‍ നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തു. ബുള്ളറുടെ നിര്യാണത്തില്‍ നോര്‍ത്ത്‌ അമേരിക്ക പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ സതനംസിംഗ്‌ ചാഹല്‍ അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.