You are Here : Home / Readers Choice

ഐപാഡ് തട്ടിയെടുത്ത മകനെ മാതാവ് പൊലീസില്‍ ഏല്‍പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 30, 2015 05:30 hrs EDT


                        
ഹൂസ്റ്റണ്‍ . രണ്ട് വയസുകാരനില്‍ നിന്നും ഐപാഡ് തട്ടിയെടുത്ത് ഓടി മറഞ്ഞ പതിനാറുകാരനായ മകനെ മാതാവ് കയ്യോടെ പിടിച്ചു പൊലീസില്‍ ഏല്‍പിച്ചു.

സംഭവം നടന്നതിന്‍െറ വീഡിയോ ദൃശ്യം ലോക്കല്‍ ടിവി സ്റ്റേഷനില്‍ നിന്നും ബ്രോഡ് കാസ്റ്റ് ചെയ്തപ്പോളാണ് അമ്മ മകനാണ് കൃത്യം നടത്തിയതെന്ന് മനസ്സിലാക്കുന്നത്.

സര്‍ വെയ്ലന്‍സ് വീഡിയോയില്‍ പതിഞ്ഞ ദൃശ്യം ആദ്യമായി കണ്ടത് പിതാവായിരുന്നു. തുടര്‍ന്ന് മാതാവിനെ വിളിച്ചു അറിയിക്കുകയായിരുന്നു.

ഐപാഡ് തട്ടി പറിക്കുന്നതിനിടയില്‍ 2 വയസുളള കുഞ്ഞ് മറിഞ്ഞു വീണ് നിസ്സാര പരുക്കേറ്റു.

രണ്ടു വയസുളള കുഞ്ഞില്‍ നിന്നും ഐപാഡ് തട്ടിയെടുക്കുന്ന സംഭവം ആദ്യമായാണ് ഹൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ഓഫിസര്‍ കെന്‍ നീലി പറഞ്ഞു. മാതാവിന്‍െറ പ്രവര്‍ത്തിയെ എല്ലാവരും മുക്ത കണ്ഠം പ്രശംസിച്ചു.

പ്രായം പരിഗണിച്ചു യുവാവിന്‍െറ പേര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ പ്രദേശങ്ങളില്‍ മുന്‍പ് നടന്ന കവര്‍ച്ചകളില്‍ യുവാവിന് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.