You are Here : Home / Readers Choice

2014 ല്‍ പ്രസിഡന്റ് ഒബാമയുടെ വാര്‍ഷീക വരുമാനം 477383 ഡോളര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 13, 2015 07:10 hrs EDT

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും പ്രഥമവനിത മിഷേലും സംയുക്തമായി 2014 ലെ ഫെഡറല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിച്ചു. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതനുസരിച്ച് ഒബാമയുടെ 2014 വാര്‍ഷീക വരുമാനം 477383 ഡോളറാണ്. പ്രസിഡന്റ് എന്ന നിലയില്‍ 400,000 ഡോളറാണ് പ്രതിഫലമായി ലഭിച്ചത് 77383 ഡോളര്‍ പുസ്തകം വിറ്റവകയില്‍ വന്ന വരുമാനമാണ്. ഗ്രോസ് ഇന്‍കത്തിന്റെ 14.8 ശതമാനമാണ് ഒബാമ മുപ്പത്തിരണ്ടു ചാരിറ്റി സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്(70712). ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് 22012 ഡോളര്‍ ഫിഷര്‍ ഹൗസ് ഫൗണ്ടേഷനാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.