You are Here : Home / Readers Choice

ഞായറാഴ്ച മദ്യ വില്‍പന നിരോധനം മാറ്റണമെന്നാവശ്യപ്പെടുന്ന ബില്‍ തളളി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 20, 2015 08:26 hrs EST

  
ഇന്ത്യാനാ പൊലീസ്(എ.പി) . ഇന്ത്യാന സംസ്ഥാനത്ത് കഴിഞ്ഞ 80 വര്‍ഷമായി നിലവിലിരിക്കുന്ന ഞായറാഴ്ച മദ്യ വില്‍പന നിരോധനം മാറ്റണമെന്നാവശ്യപ്പെടുന്ന ഭേദഗതി ബില്‍ ഇന്ത്യാന ഹൌസ് നേരിയ ഭൂരിപക്ഷത്തോടെ തളളി.

ഫെബ്രുവരി 19 വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ ബില്ലിനനുകൂലമായി 45 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ത്ത് 47 പേര്‍ വോട്ട് ചെയ്തു.

ഹൌസ് മെജോറിട്ടി ലീഡര്‍ ജൂഡ് മക്ക് മില്ലന്‍ റപ്രസെന്റേറ്റീവ് ടോം ഡെര്‍മോഡ് സ്പോണ്‍സര്‍ ചെയ്ത ബില്ലിനെ അനുകൂലിച്ചു.

മദ്യ വ്യവസായ രാജാക്കന്മാര്‍ ബില്‍ പാസ്സാക്കുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സെനറ്റില്‍ ബില്‍ വരുമ്പോള്‍ ഭേദഗതി പാസ്സാക്കുമെന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More