You are Here : Home / Readers Choice

നാല് വയസുകാരന്‍െറ മൃതദേഹം വാഷിങ് മെഷീനില്‍: പിതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 12, 2014 01:27 hrs UTC


ഗാര്‍ലന്റ്. നാല് വയസുകാരന്‍െറ മൃതദേഹം വാഷിങ് മെഷീനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവിനെ ഗാര്‍ലന്റ് പൊലീസ് അറസ്റ്റ ചെയ്തു. ഡിസംബര്‍ 9 നാണ് സംഭവം നടന്നത്.

മകന്‍ അബോധാവസ്ഥയിലാണെന്ന് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന പൊലീസ് കണ്ടത്. വാഷിങ് മെഷീനുളളില്‍പെട്ടു പരിക്കേറ്റ നിലയില്‍ കിടക്കുന്ന കുട്ടിയയെയാണ്. പക്ഷേ കുട്ടി ഇതിനകം മരിച്ചിരുന്നു.

ഗാര്‍ലന്റ് ന്യുകാസില്‍ ഡ്രൈവിലുളള വീട്ടില്‍ നടന്ന സംഭവത്തിനുത്തരവാദിയെന്ന നിലയിലാണ് പൊലീസ് ഇരുപത്തിയെട്ടുകാരനായ പിതാവ് ജോസഫ് സ്ലോക്കറെ അറസ്റ്റ ചെയ്തത്.

കുട്ടിയെ അകത്തു കയറ്റി നിര്‍ത്തി വാതിലടച്ച് പുറമെയുളള ബട്ടന്‍ അമര്‍ത്തിയാല്‍ മാത്രമേ മെഷീന്‍ പ്രവര്‍ത്തിക്കുകയുളളൂ. കുട്ടിക്ക് ഇത് തനിയെ ചെയ്യാന്‍  അസാധ്യമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

ജോസഫ് ഇതിനു മുമ്പ് മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ 500,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. മരണകാരണം വ്യക്തമാക്കണെങ്കില്‍ ഓട്ടോഫ്സി റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ഗാര്‍ലന്റ് പൊലീസ് ഓഫീസര്‍ ജൊ ഹാണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.