You are Here : Home / Readers Choice

അമേരിക്കയിലെ വിദേശ രാജ്യങ്ങളില്‍ നിന്നുളള ഇമ്മിഗ്രന്റ്സില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 21, 2014 11:05 hrs UTC


വാഷിങ്ടണ്‍ ഡിസി . അമേരിക്കയില്‍ കുടിയേറിയ വിദേശ രാജ്യങ്ങളില്‍ നിന്നുളളവരില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കെന്ന് വാഷിങ്ടണ്‍ ഡിസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇമ്മിഗ്രേഷന്‍ സ്റ്റഡീസ് സര്‍വ്വേയില്‍ പറയുന്നു.

അമേരിക്കയിലെ ആറ് മുതിര്‍ന്നവരില്‍ ഒരാള്‍ വിദേശത്ത് ജനിച്ചവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയില്‍ അതിവേഗം വര്‍ധിച്ചുക്കുന്ന വിദേശികളുടെ സംഖ്യയില്‍ 14 % (254,000) ഇന്ത്യാക്കാരും 10 % (217,000) ചൈനക്കാരുമാണ്. പാക്കിസ്ഥാനിലും(43,000) ഇറാക്കിലും (41,000) നിന്നുളളവരാണ് ഏറ്റവും പിന്നില്‍.

കുടിയേറ്റ ജനസംഖ്യയെകുറിച്ച് സെന്‍സസ് ബ്യൂറോ നടത്തിയ ഏറ്റവും പുതിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

2010 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വന്ന ഇമ്മിഗ്രന്റ്സിന്‍െറ സംഖ്യ താഴെ ചേര്‍ക്കുന്നു.

ടെക്സാസ് :227240
കാലിഫോര്‍ണിയ :160771
ഫ്ലോറിഡാ : 140019
ന്യൂയോര്‍ക്ക് : 85699
ന്യൂജഴ്സി : 81192
മാസ്സച്യുസെറ്റ്സ് : 62591
വാഷിങ്ടണ്‍ : 57402
പെന്‍സില്‍വാനിയ : 57091
ഇല്ലിനോയ്സ് : 47609
അരിസോണ : 39647
മേരിലാന്റ് : 38555
വെര്‍ജീനിയ : 37844
നോര്‍ത്ത് കരോലിന്‍ : 30289
മിഷിഗണ്‍ : 29039
ജോര്‍ജിയ : 28020

അമേരിക്കന്‍ ഗവണ്‍മെന്റിലെ പല ഉയര്‍ന്ന  സ്ഥാനങ്ങളിലും വിദേശീയര്‍ക്ക് പ്രത്യേകിച്ച്  ഇന്ത്യക്കാര്‍ക്ക് അംഗീകാരം ലഭിക്കുന്നത് ഇതിന്‍െറ പ്രതിഫലനമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.