You are Here : Home / Readers Choice

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമയ്ക്ക് 116 -ാം ജന്മദിനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 05, 2014 08:05 hrs EDT


അര്‍ക്കന്‍സാസ. അമേരിക്കയിലുടനീളം ജൂലൈ 4 ന് 238 -ാം മത് സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ അര്‍ക്കന്‍സാസ് ലിറ്റില്‍ റോക്കില്‍ അമേരിക്കയില്‍ ജീവിച്ചിരിപ്പുളള ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ റിഹാബിലിറ്റേഷന്‍ സെറ്ററില്‍ ഇരുന്നു കേക്ക് മുറിച്ചു. ജന്മദിന പാര്‍ട്ടി ഒരുക്കിയും 116 -ാം മത് ജന്മദിനം ഇന്ന് ആഘോഷിച്ചു.

യുഎസ് സെന്‍സസ് റിക്കോഡ് പരിശോധിച്ചതിനുശേഷം ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പാണ് ഗെര്‍ട്രൂഡ് വീവറിന്റെ പ്രായം 116 ആണെന്ന് കണ്ടെത്തിയത്.

1898 -ല്‍ ജനിച്ച വീവറാണ് ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിപ്പുളള ഏറ്റവും പ്രായം കൂടിയ അമ്മൂമ, അതോടൊപ്പം ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡനുസരിച്ച് ലോകത്തില്‍ ജീവിച്ചിരിപ്പുളള പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ് വീവറെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

1915 ല്‍ വിവാഹിതയായ വീവറിന്റെ നാലു മക്കളില്‍ 93 വയസുളള ഒരു മകന്‍ ഒഴികെ എല്ലാവരും മരിച്ചിരുന്നു. ടെക്സാസ് സൌത്ത് വെസ്റ്റ് അര്‍ക്കന്‍സാസിലാണ് വീവര്‍ ജനിച്ചത്. ദൈവത്തിലുളള വിശ്വാസം, കഠിനാദ്ധ്വാനം ആഴമായ സ്നേഹം ഇവയാണ് തന്റെ ദീര്‍ഘായുസിന്റെ  രഹസ്യമെന്ന് അമ്മൂമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More