You are Here : Home / Readers Choice

ന്യൂജേഴ്‌സി ജനറല്‍ അസംബ്ലി മെജോറട്ടി വിപ്പായി രാജ്മുഖര്‍ജിയെ നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 17, 2018 08:25 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി അസംബ്ലി അംഗവും, ഇന്ത്യന്‍ വംശജനുമായ രാജ് മുഖര്‍ജിയെ ജനറല്‍ അസംബ്ലി മെജോറട്ടി വിപ്പായി അസംബ്ലി സ്പീക്കര്‍ ക്രെയഗ് കഫ്‌ലിന്‍ നിയമിച്ചു. ജനുവരി 12 നാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്. ന്യൂജേഴ്‌സി സംസ്ഥാന ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ആദ്യ ഏഷ്യന്‍ അമേരിക്കനാണ് രാജ് മുഖര്‍ജി. നിരവധി ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമസ്ഥനായ രാജ് മുന്‍ യു.എസ്.മറീന്‍ കോര്‍പ്‌സ് സെര്‍ജനും, ജേഴ്‌സി സിറ്റി മുന്‍ ഡെപ്യൂട്ടി മേയറുമായിരുന്നു. ന്യൂജേഴ്‌സി അസംബ്ലിയിലെ ഏക ഏഷ്യന്‍ അമേരിക്കന്‍ വംശജന്‍ കൂടിയാണ് മുഖര്‍ജി. ഇന്ത്യയില്‍ നിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയെങ്കിലും സ്വന്ത പരിശ്രമമൂലമാണ് ഹൈസ്‌ക്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. സാമ്പത്തിക കാരണങ്ങളാല്‍ മാതാപിതാക്കള്‍ക്ക് തിരിച്ചു ഇന്ത്യയിലേക്ക് പോകേണ്ടി വന്നതിനാലാണത്. എല്ലാവരാലും ആദരിക്കപ്പെടുന്ന മുഖര്‍ജി തന്റെ സ്ഥാന ലബ്ധിയില്‍ സംതൃപ്തനാണ്. ന്യൂജേഴ്‌സി ജനങ്ങളെ സേവിക്കാനുള്ള അവസരം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.