You are Here : Home / Readers Choice

ഇസ്രയേലിന്റെ പുനര്‍നിര്‍മാണത്തില്‍ നിര്‍മാണം അദൃശ്യകരങ്ങള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 29, 2017 06:32 hrs EST

വാഷിംഗ്ടണ്‍ ഡി സി: ഇസ്രയേല്‍ രഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ മാനുഷിക കരങ്ങള്‍ക്കപ്പുറത്ത് അദൃശ്യ കരങ്ങള്‍ കാണാതിരിക്കാന്‍ സാധ്യമല്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അഭിപ്രായപ്പെട്ടു. ഇസ്രയേല്‍ രൂപീകരണത്തിന് യു എന്‍ (യുണൈറ്റഡ് നാഷന്‍സ്) അനുമതി നല്‍കിയതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൈക്ക് പെന്‍സ് ഇന്ന് നടത്തിയ വീഡിയൊ സന്ദേശത്തിലാണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 1947 നവംബര്‍ 29 നാണ് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് യുനൈറ്റഡ് നാഷണ്‍സ് തീരുമാനം കൈകൊണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് വന്‍കിട ലോക രാഷ്ട്രങ്ങളോട് കിട പിടിക്കാവുന്ന രീതിയില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ യിസ്രയേല്‍ കൈവരിച്ച നേട്ടം അതുല്യമാണെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

 

അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണ് പല മുന്‍ പ്രസിഡന്റുമാരും ഇസ്രയേല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്നും യെറുഗലേമിലേക്ക് മാറുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് അമേരിക്കന്‍ എംബസ്സി ടെല്‍ അവീവില്‍ നിന്നും മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മൈക്ക് പറഞ്ഞു. 1947 ല്‍ യുനൈറ്റഡ് നാഷന്‍സ് ആസ്ഥാനമായിരുന്ന ന്യൂയോര്‍ക്ക് ക്യൂന്‍സ് മ്യൂസിയത്തിലായിരുന്ന ഇസ്രായേല്‍ രാഷ്ട്ര രൂപീകരണത്തിന് റസലൂഷന്‍ 181 വോട്ടെടുപ്പു നടന്നത് 33 രാഷ്ട്രങ്ങളായിരുന്ന തീരുമാനത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More