You are Here : Home / Readers Choice

ഫോമ ഷിക്കാഗോ റീജയണല്‍ ജനാഭിമുഖ്യയത്ന ടെലികോണ്‍ഫറന്‍സ് ജൂണ്‍ 26ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 24, 2017 10:43 hrs UTC

ഷിക്കാഗോ: ഫോമാ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ 12 റീജയണുകളിലായി നടത്തിവരുന്ന ജനാഭിമുഖ്യ യത്ന ടെലികോണ്‍ഫറണ്‍സ് പരിപാടി ജൂണ്‍ 26-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ റീജയണില്‍ നടത്തപ്പെടുന്നതാണ്. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ച് വേര്‍തിരിവുകള്‍ ഇല്ലാത്ത സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള എല്ലാ മലയാളികളേയും ഈ ടെലികോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുന്നു. മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന നൂതന ആശങ്ങള്‍ പരസ്പരം കൈമാറുകയാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് മലയാളി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഫോമയുടെ നേതൃത്വത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നുകൂടി ഈ ടെലികോണ്‍ഫറന്‍സ് വഴി ഉദ്ദേശിക്കുന്നത്. Dial Number: 712 775 7035 Access Code: 910 192 # ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലേയും പ്രാന്തപ്രദേശത്തേയും എല്ലാ മലയാളികളെയും ഷിക്കാഗോ റീജയണ്‍ എക്സിക്യൂട്ടീവ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ(നാഷണല്‍ പ്രസിഡന്റ്): 847 322 1973, ജോമോന്‍ കളപുരയ്ക്കല്‍(നാഷ്ണല്‍ കോഡിനേറ്റര്‍): 863 322 1973, ബിജി ഫിലിപ്പ് ഇടാട്ട്: 2245658268. വിനോദ് കൊണ്ടൂര്‍ ഡേവിഡ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More