You are Here : Home / Readers Choice

യു.എസ്. കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി ജൂണ്‍ 24ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 22, 2017 11:05 hrs UTC

ഡാളസ്: ഡാളസ് ഫ്രണ്ട്‌സ് ഓഫ് രാജായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ജൂണ്‍ 24 ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും യു.എസ്.കോണ്‍ഗ്രസ് അംഗവുമായ രാജാകൃഷ്ണമൂര്‍ത്തി ഡാളസിലെത്തുന്നു. ഇര്‍വിങ്ങ് മെക്കാര്‍തര്‍ ബിലവഡിലുള്ള ചെട്ടിനട് റസ്‌റ്റോറന്റില്‍ ശനിയാഴ്ച വൈകീട്ട് 5 മുതല്‍ 7 വരെയാണ് പരിപാടി. ക്ഷണിക്കപ്പെട്ട അത്ഥികളാണ് ഫണ്ട് സമാഹരണ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ഡാളസ് ഫ്രണ്ട്‌സ് ഓഫ് രാജ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ അറിയിച്ചു. ചിക്കാഗൊയില്‍ 2018 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിക്കുകയും തുടര്‍ന്ന് ചര്‍ച്ചകളും ഉണ്ടായിരിക്കുമെന്ന് തോട്ടക്കൂറ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More