You are Here : Home / Readers Choice

വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥി മങ്ക ഡിന്‍ഗ്രക്ക് പിന്തുണ വര്‍ദ്ധിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 20, 2017 11:47 hrs UTC

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് 45 ഡിസ്ട്രിക്റ്റ് സീകീന്‍ നിന്നും മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശയും, 16 വര്‍ഷമായി കിങ്ങ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിന്‍ഗ്രക്ക് പിന്തുണ വര്‍ദ്ധിക്കുന്നു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ മങ്കക്ക് ഗണ്‍ റണ്‍സ്‌പോണ്‍സിബിറ്റി അലയന്‍സിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ലഭിച്ചത് വിജയ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ജൂണ്‍ 13 ന് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റീനി ഹോപ്കിന്‍സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പിന്തുണ നല്‍കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

 

 

പ്രഗല്‍ഭരായ വക്കീല്‍ എന്ന നിലയില്‍ മങ്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് എന്‍ഡോഴ്‌സ്‌മെന്റന്ന് സി.ഇ.ഒ. പറഞ്ഞു. മുസ്ലീം- അറബ്-സിക്ക് അഡ് വൈസറി കൗണ്‍സിലില്‍ അംഗമായിരുന്നു. എഞ്ചിനീയറായ ഭര്‍ത്താവ് ഹര്‍ജിത് സിംഗ്, രണ്ടു കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് മങ്കയുടെ കുടുംബം. റിപ്പബ്ലിക്കന്‍ ഭരണം നിലനില്‍ക്കുന്ന വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ മങ്കയുടെ വിജയം ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ആഗസ്റ്റ് മാസം പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More