You are Here : Home / Readers Choice

ഒബാമയ്ക്കു നേരെ വധഭീഷണി മുഴക്കിയതിന് 63 മാസം തടവ്

Text Size  

Story Dated: Sunday, May 14, 2017 01:15 hrs UTC

ഓർഗൺ∙ സോഷ്യൽ മീഡിയയിൽ ഒബാമയെ വധിക്കുമെന്നു ഭീഷണിമുഴക്കിയ 62 വയസുകാരൻ ജോൺ മൂസിന് ഇനി അഞ്ചു വർഷത്തിലധികം ജയിലിൽ കഴിയേണ്ടിവരും.യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി മൈക്കിൾ മേയ് 12 വെള്ളിയാഴ്ചയാണു വിധി പ്രഖ്യാപിച്ചത്. ഭീഷണിപ്പെടുത്തി, എന്നാൽ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഈ പോസ്റ്റുകൾ ഇത്രയും ഗൗരവമായിരിക്കുമെന്നു കരുതിയില്ല എന്നാണു കോടതിയിൽ പ്രതി പറഞ്ഞത്. കൈയിൽ തോക്കേന്തി പോസ്റ്റ് ചെയ്ത സന്ദേശത്തിൽ എഫ്ബിഐ ഏജന്റിനു നേരെയും ഭീഷണി മുഴക്കിയിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചാരണം നടത്തുന്നവർക്കു ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ വിധി പ്രഖ്യാപനം. കളികാര്യമായപ്പോൾ പ്രതിക്കു ലഭിച്ച ശിക്ഷ 63 മാസമാണ്. അഞ്ചു വർഷത്തെ ശിക്ഷാകാലാവധി പൂർത്തീകരിച്ച ശേഷം 3 വർഷം കൂടെ പൊലീസിന്റെ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്ന യുഎസ് ഡിപാർട്മെന്റ് ഓഫ് ജസ്റ്റിസിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More