You are Here : Home / Readers Choice

ഗർഭഛിദ്രം കൊലപാതകമാണ് ; ഒക്‌ലഹോമ ഹൗസ് പ്രമേയം പാസ്സാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 12, 2017 11:09 hrs UTC

ഒക്‌ലഹോമ ∙ ഗർഭഛിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക് ലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ വോട്ടോടെ പാസാക്കി. മേയ് 8 തിങ്കളാഴ്ച ഹൗസ് മെംബർ ചക്ക് സ്ടോം അവതരിപ്പിച്ച പ്രമേയം HR1004, ഗർഭഛിദ്രത്തിലൂടെ ജനിക്കാൻ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്നും ഒക്‍ലഹോമ അധികൃതരെ തടയുന്നതിനുള്ള പ്രധാന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവർണർ, അറ്റോർണി ജനറൽ, ജുഡിഷ്യറി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും ആഹ്വാനം ചെയ്യുന്നു.

 

ഒരു ഡോക്ടർക്കോ അച്ചനോ അമ്മയ്ക്കോ ജഡ്ജിക്കോ ഗർഭത്തിൽ ഉരുവാകുന്ന കുഞ്ഞിനെ ജനിക്കുന്നതിനു മുൻപു കൊല്ലുന്നതിനുള്ള അവകാശമില്ലെന്നു പ്രമേയവതാരകൻ ചക്ക് സ്ട്രോം പറഞ്ഞു. ഗർഭ ഛിദ്രത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയെ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ദൈവികനിയമങ്ങൾ (ഗോഡ്സ് ലൊ) ഗർഭചിദ്രത്തെ അംഗീകരിക്കുന്നില്ലെന്നും ഇതിനു സമാനമായി ഒക് ലഹോമ ഹൗസ് പാസ്സാക്കിയ പ്രമേയവും ഗർഭ ചിദ്രത്തെ എതിർക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പ്രമേയം ഒരു ബിൽ അല്ല എന്നതിനാൽ ഇതിനു നിയമസാധുത ഇല്ലെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.