You are Here : Home / Readers Choice

കെസിസിഎൻഎ പ്രസിഡന്റ് ബേബി മണക്കുന്നേലിന് ഹൂസ്റ്റനിൽ സ്വീകരണം നൽകി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 31, 2017 11:25 hrs UTC

ഹൂസ്റ്റൻ∙ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ)യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിന്, ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19 ഹൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ സ്വീകരണം നൽകി. എച്ച്കെസിഎസ് പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ സെക്രട്ടറി തോമസ് കൊരട്ടിയിൽ സ്വാഗത പ്രസംഗം നടത്തി. എച്ച്കെസിഎസ് സ്പിരിച്ച്വൽ ഡയറക്ടർ ഫാദർ സജി പിണർകയിൽ മുൻ സ്പിരിച്ച്വൽ ഡയരക്ടർ ഫാദർ ജോസഫ് മണപ്പുറം, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഹൂസ്റ്റൻ പ്രസിഡന്റ് തോമസ് ചെറുകര, എച്ച്കെസിഎസ് വുമൻസ് ഫോറം പ്രസിഡന്റ് ഡോക്ടർ ദിവ്യ വള്ളിപ്പടവിൽ, ഡി.കെ.സി.സി. മെമ്പർ ഫ്രാൻസിസ് ചെറുകര, മറ്റ് കെ.സി.സി.എൻ.എയുടേയും എച്ച്കെസിഎസിന്റെയും പ്രമുഖരായ ജോയി കിഴക്കേതിൽ, ടോം വിരിപ്പൻ, എബ്രഹാം പറയൻ കാലായിൽ, അനി മഠത്തിൽ താഴെ, സാജൻ മണപ്പുറം, സിറിയക്ക് വെളിമറ്റം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

 

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ടും കെസിസിഎൻഎയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ വിധ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊണ്ടും പ്രസിഡന്റ് ബേബി മണക്കുന്നേൽ സമുചിതമായ മറുപടി പ്രസംഗം നടത്തി. എച്ച്കെസിഎസ് വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കൽ എംസി ആയിരുന്നു. ട്രഷറർ സൈമൺ തോട്ടപ്ലാക്കിൽ നന്ദി പ്രസംഗം നടത്തി. ടിജി പള്ളി കിഴക്കേതിൽ, സണ്ണി കാരിക്കൽ, കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ, സജി ഇടപ്പറമ്പിൽ മുതലായവർ സ്വീകരണ യോഗത്തിനു നേതൃത്വം കൊടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More