You are Here : Home / Readers Choice

മരണ മാലാഖ ജയിലിൽ മർദനമേറ്റ് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 31, 2017 11:22 hrs UTC

സിൻസിനാറ്റി ∙ 1970 മുതൽ 1987 വരെ മുപ്പത്തിയാറ് പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മരണത്തിന്റെ മാലാഖ (Angel of Death) എന്നറിയപ്പെടുന്ന ഡോണൾഡ് ഹാർവി (64) ജയിലിനകത്ത് വച്ച് മർദ്ദനമേറ്റതിനെ തുടർന്നു മരിച്ചു. ഒഹായെ ജയിലധികൃതർ വെളിപ്പെടുത്തിയതാണിത്. ഒഹായൊ റ്റോളിസ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ സെല്ലിൽ രണ്ടു ദിവസം മുമ്പാണ് ഹാർവിക്ക് മർദ്ദനമേറ്റത്. സംഭവത്തിനുശേഷം ആയുധമില്ലാതെ മറ്റൊരു പ്രതി ഇയാളുടെ സെല്ലിൽ നിന്നും ഇറങ്ങി പോകുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിൻസിനാറ്റി ഡ്രേക് ആശുപത്രിയിലെ ജീവനക്കാരനായിരുന്ന ഹാർവി അവശരായ രോഗികളുടെ കിടക്കയ്ക്കു സമീപം വന്ന് അവരെ ദയാവധത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഹാർവി സമ്മതിച്ചു. രോഗികൾ ഉൾപ്പെടെ 87 പേരെ കൊലപ്പെടുത്തിയതായാണ് ഇയാൾ സ്വയം അവകാശപ്പെടുന്നത്.1970 മേയ് 30 ന് 18–ാം വയസ്സിലാണ് 88 വയസുകാരനായ രോഗിയെ മുഖത്തു തലയിണ അമർത്തി ആദ്യമായി കൊലപ്പെടുത്തിയത്. രോഗിയുടെ മരണം ഉറപ്പാക്കുന്നതിന് സ്റ്റെതസ്കോപ്പ് ഉപയോഗിച്ചു ഹൃദയമിടിപ്പ് ശ്രദ്ധിച്ചിരുന്നു. 1987 മാർച്ച് 7 ന് 44 വയസ്സുള്ള രോഗിയെ ഗ്യാസ് ട്രിക്ക് ട്യൂബിലൂടെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് പ്രതി പിടിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.