You are Here : Home / Readers Choice

ട്രംമ്പിന്റെ റേറ്റിങ്ങ് ഒബാമയുടെ അവസാന പ്രസംഗത്തേക്കാള്‍ മികച്ചത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 02, 2017 11:12 hrs UTC

വാഷിംഗ്ടണ്‍: യു. എസ് കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ ട്രംമ്പു നടത്തിയ പ്രഥമ പ്രസംഗത്തിന്റെ റേറ്റിങ്ങ് 28.2 ആയിരിക്കുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് ലഭിച്ചത് 22.6 റേറ്റിങ്ങായിരുന്നു. എ.ബി.സി, സി.ബി.എസ്, ഫോക്‌സ്, എന്‍.ബി.സി, സി.എന്‍.എന്‍ തുടങ്ങിയ ഏഴു പ്രധാന നെറ്റ്‌വര്‍ക്കുകളുടെ പ്രാഥമിക കണക്കുകളിലാണ് ട്രംബിന്റെ റേറ്റിങ്ങിനെകുറിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. 2009ല്‍ ഒബാമ യു.എസ്സ് കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രഥമ പ്രസംഗത്തിന്റെ റേറ്റിങ്ങിനൊപ്പമെത്താന്‍ ട്രംമ്പിനായിട്ടില്ല. അന്നത്തെ ഒബാമയുടെ റേറ്റിങ്ങ് 33.2 ആയിരുന്നു. അമേരിക്കയിലെ കേബിള്‍ ന്യൂസ് ട്രംമ്പിന്റെ പ്രസംഗത്തെ മുക്തകണ്ടം പ്രശംസിച്ചു. അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി അന്വര്‍ത്ഥമാക്കുന്ന പ്രസംഗമാണ് ട്രംമ്പു നടത്തിയതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ട്രംമ്പിനെ ആരംഭം മുതല്‍ എതിര്‍ത്തിരുന്ന സി.എന്‍.എന്‍ കോണ്‍ട്രിബ്യൂട്ടര്‍ വാന്‍ ജോണ്‍സണും, ട്രംമ്പിന്റെ പ്രസംഗത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More