You are Here : Home / Readers Choice

ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 09, 2017 12:58 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: മുഹമ്മദ് അബ്ദുള്ള മുഹമ്മദ് സോമാലിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദശാബ്ദങ്ങള്‍ക്കുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്, അമേരിക്കന്‍-സൊമാലിയ ഇരട്ട പൗരത്വമുള്ള മുന്‍ പ്രധാനമന്ത്രിയും, 1985 ല്‍ വാഷിംഗ്ടണിലേക്ക് കുടിയേറുകയും ചെയ്ത മുഹമ്മദാണ്. ഇരുപതില്‍പരം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 1969 ന് ശേഷം ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പു നടക്കാത്ത പന്ത്രണ്ടു മില്യണ്‍ ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യമായ സൊമാലിയായില്‍ പട്ടാള അട്ടിമറികളിലൂടെയും, ഏകാധിപത്യരീതിയിലും ഉള്ള ഭരണകൂടമാണ് നിലവിലുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വിജയികളെ നിശ്ചയിക്കുന്നത് ഇലക്ട്രല്‍ വോട്ടുകളാണ്. ഇതേ രീതി തന്നെയാണ് സൊമാലിയായില്‍ നടന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനും സ്വീകരിച്ചിരിക്കുന്നത്. 275 ലോവര്‍ ലജിസ്ലേറ്റീവ് അംഗങ്ങളും, 54 സെനറ്റര്‍മാരും ഉള്‍പ്പെടുന്നതാണഅ ഇലക്ട്രറല്‍ കോളേജ് രണ്ടു റൗണ്ടുകളായി നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയെ 184-97 വോട്ടുകളോടെയാണ് പരാജയപ്പെടുത്തിയത്.

 

 

മൊഗദിഷുവില്‍ ജനിച്ച മുഹമ്മദ് വാഷിംഗ്ടണിലേക്ക് വരുന്നതിന് മുമ്പ് സൊമാലിയ വിദേശകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 2010 ല്‍ എട്ടുമാസം താല്‍ക്കാലിക പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ബഫ്‌ല്ലൊയില്‍ നിരവധി പബ്ലിക്ക് തസ്തിക വഹിച്ചിട്ടുള്ള മുഹമ്മദ്, സൊമാലിയായിലെ ആഭ്യന്തര കലഹങ്ങള്‍ക്കെതിരേയും, അഴിമതിക്കെതിരെയും നിരന്തര പോരാട്ടം നടത്തിയിരുന്നു. അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള മുഹമ്മദിന് അമേരിക്കന്‍ ഗവണ്‍മെന്റുമായി നല്ല ബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.