You are Here : Home / Readers Choice

ഭൂമിയിലെ ദൈവശബ്ദമാണെന്നവകാശപ്പെട്ട സ്ത്രീക്ക് 6 വര്‍ഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 25, 2017 08:11 hrs EST

ഡാളസ്: ഭൂമിയിലെ ദൈവ ശബ്ദമാണ് താന്നെന്ന് അവകാശപ്പെട്ട രണ്ടു സ്ത്രീകളെ അടിമപണി ചെയ്യിപ്പിച്ച കുറ്റത്തിന് ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള ഒള്‍ഗ സാന്ദ്ര മുംബൈ 6 വര്‍ഷത്തെ തടവ് ജനവുവരി 23ന് (തിങ്കളാഴ്ച) ഫോര്‍ട്ട് വര്‍ത്ത് കോടതി ശിക്ഷിച്ചു. മെക്‌സിക്കോയില്‍ നിന്നും രണ്ടു യുവതികളെ അനധികൃതമായി ടെക്‌സസ്സിലേക്ക് കടത്തിയതിനുശേഷം ക്ലീനിങ്ങ് ബിസിനസ്സില്‍ ശമ്പളമോ, ആവശ്യമായ രേഖകളോ, പാര്‍പ്പിടമോ നല്‍കാതെ വര്‍ഷങ്ങളോളം പണിയെടുപ്പിച്ചതിനാണ് ഒള്‍ഗയെ ശിക്ഷിച്ചത്. താന്‍ വായിച്ചു റിക്കാര്‍ഡ് ചെയ്ത ബൈബിള്‍ വചനങ്ങള്‍ ഈ രണ്ടു സ്ത്രീകളേയും നിലത്ത് കിടത്തിയതിനു ശേഷം നിര്‍ബന്ധപ്രകാരം കേള്‍പ്പിക്കുക എന്നത് ഇവര്‍ക്കൊരു വിനോദമായിരുന്നു. അടിമ പണി ചെയ്യിപ്പിച്ച ഓരോരുത്തര്‍ക്കും 795000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവായി. 1990 ലാണ് രണ്ടു യുവതികളെ ഒള്‍ഗ മെക്‌സിക്കോയില്‍ നിന്നും ടെക്‌സസ്സിലേക്ക് കടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More