You are Here : Home / Readers Choice

അജിത് പൈ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 24, 2017 11:26 hrs UTC

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അജിത് പൈയെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചു.കമ്മിഷന്റെ 34-ാമത് ചെയര്‍മാനായി നിയമിച്ചതില്‍ പ്രത്യേകം നന്ദിയുണ്ടെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഭംഗിയായി നിര്‍വഹിക്കുമെന്നും അജിത് പൈ പറഞ്ഞു. ജിഒപി സീനിയര്‍ അംഗമാണ് അജിത്. ജനുവരി 23നാണ് ട്രംപില്‍ നിന്നും നിയമനോത്തരവ് ലഭിച്ചത്. ഡിജിറ്റല്‍ ഏയ്ജിന്റെ ആനുകൂല്യം എല്ലാ അമേരിക്കക്കാര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കണമെന്ന് പൈ പറഞ്ഞു. ടിവി, ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് ഉള്‍പ്പെടുന്ന രാജ്യത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനു രൂപീകരിക്കപ്പെട്ട അഞ്ചംഗ റിപബ്‌ളിക്കന്‍ കമ്മിഷന്‍മാരുടെ പാനലില്‍ അംദമാണ് അജിത് പൈ. 1971ല്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകനായ അജിത് ഹാര്‍വാര്‍ഡ്, ഷിക്കാഗോ യൂണിവേഴ്‌സിറ്റി തുടങ്ങിയ കോളജുകളിലാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. ഭാര്യ- ജെയ്‌നി, മക്കള്‍:അലക്‌സാണ്ടര്‍, അന്നബെല്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More