You are Here : Home / Readers Choice

പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 18, 2017 12:05 hrs UTC

അറ്റ്‌ലാന്റ: സ്‌കൂളിലേയ്ക്കു പോകുകയായിരുന്നു മൂന്നു കുട്ടികളെ പിറ്റ്ബുള്ളുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ലോഗന്‍ എന്ന ആറുവയസ്സുകാരന്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന അഞ്ചു വയസ്സുള്ള സയ്‌റി എന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ജനുവരി 17ന് രാവിലെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും മാതാവിനും പരുക്കേറ്റിട്ടുണ്ട്. മൂന്നു കുട്ടികളും വീടുകളില്‍ നിന്നും സ്‌കൂള്‍ ബസ്സില്‍ കയറുന്നതിന് സ്റ്റോപ്പിലേയ്ക്ക് നടക്കുന്നതിനിടയിലാണ് പിറ്റ്ബുള്ളുകള്‍ അപ്രതീക്ഷിതമായി ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ സമീപവാസിയാണ് നായകളെ ഓടിച്ചു വിട്ടത്. പിറ്റ്ബുള്ളിന്റെ ഉടമസ്ഥനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. മൂന്നു നായ്ക്കളേയും ആനിമല്‍ കണ്‍ട്രോള്‍ ഓഫിസേഴ്‌സിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. പുതിയ വര്‍ഷം ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം ജനുവരി 28-ന്
    ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതുവത്സരാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ മൗണ്ട്...

  • വര്‍ഗീസ് മാത്യു ഡാളസ്സില്‍ നിര്യാതനായി
    മസ്‌കിറ്റ്(ഡാളസ്): കിടങ്ങന്നൂര്‍ കോഴിമല പരേതരായ കെ.എം.മാത്യുവിന്റേയും ഏല്യാമ മാത്യുവിന്റേയും മകന്‍ വര്‍ഗീസ്...

  • ഒബാമയെക്കാള്‍ മോശം പ്രസിഡന്റാകയില്ല ട്രമ്പെന്ന് വെനിസ്യൂലിന്‍ പ്രസിഡന്റ്
    വാഷിംഗ്ടണ്‍: ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രമ്പിന് വെനിസ്യൂലിയന്‍ പ്രസിഡന്റ്...

  • പുലിവാല് പിടിച്ച ആമസോണും തലതിരിഞ്ഞ ദേശീയപതാകയും
    പ്രശസ്ത ആഗോള ഓണ്‍‌ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി...

More From Readers Choice
More
View More
More From Featured News
View More