You are Here : Home / Readers Choice

രാജാ കൃഷ്ണമൂര്‍ത്തിക്കു സുപ്രധാന ചുമതലകള്‍

Text Size  

Story Dated: Monday, January 16, 2017 12:27 hrs UTC

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഡമോക്രറ്റിക് മെംബറായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് രണ്ടു സുപ്രധാന കമ്മിറ്റികളുടെ ചുമതലകള്‍ നല്‍കി. ഡമോക്രറ്റിക് ഹൗസ് പോളിസി ആന്‍ഡ് സ്റ്റിയറിങ് കമ്മിറ്റി, ഹൗസ് എഡ്യുക്കേഷന്‍ ആന്‍ഡ് വര്‍ക്ക്‌ഫോഴ്‌സ് കമ്മിറ്റി എന്നിവയിലാണു നിയമനം നല്‍കിയിരിക്കുന്നതെന്ന് ജനുവരി 12നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഹൗസ് ലീഡര്‍ നാന്‍സി പെലോസിയാണ് നിയമനം നല്‍കിയത്. ജനുവരി 3നു രാജാകൃഷ്ണമൂര്‍ത്തിയെ കൂടാതെ മൂന്നു പേര്‍കൂടി ( റോ ഖോമ, പ്രമീള ജയ്പാല്‍, അമി ബീര) സത്യപ്രതിജ്ഞ ചെയ്തു ചുമതലയില്‍ പ്രവേശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More