You are Here : Home / Readers Choice

മനസ്സാക്ഷി വോട്ടുതന്ത്രം പരാജയപ്പെട്ടു. ട്രമ്പ് അമേരിക്കയെ നയിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 20, 2016 01:12 hrs UTC

വാഷിംഗ്ടണ്‍: ട്രമ്പിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റാന്‍ അവസാന തന്ത്രമെന്ന നിലയില്‍ മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ആഹ്വാനവും പരാജയപ്പെട്ടതോടെ അടുത്ത വര്‍ഷം അമേരിക്കയെ നയിക്കുന്നതിനുള്ള ഔദ്യോഗീക അംഗീകാരം ഇന്നത്തെ ഇലക്ട്രൊല്‍ വോട്ട് എണ്ണി കഴിഞ്ഞതോടെ ട്രമ്പിന് ലഭിച്ചു. നവംബറില്‍ പൊതു തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ട്രമ്പിന് ലഭിച്ച 306 ഇലക്ട്രൊല്‍ വോട്ടുകളില്‍ നാലെണ്ണത്തിന്റെ കുറവ് വന്നപ്പോള്‍ വാഷിംഗ്ടണ്‍ സ്‌റ്റേറ്റില്‍ നിന്നും ലഭിച്ച ഇലക്ട്രൊല്‍ വോട്ടുകളില്‍ നാലെണ്ണം ഹില്ലരിക്കും നഷ്ടമായി. വാഷിംഗ്ടണില്‍ നിന്നുള്ള മൂന്നു ഡമോക്രാറ്റുകള്‍ കോളിന്‍ പവലിനും, ഒരാള്‍ ഫെയ്ത്ത് ഈഗിളിനും ലഭിച്ചു. ടെക്‌സസ്സില്‍ നിന്നുള്ള 40 പേരില്‍ 36 വോട്ടുകളാണ് ട്രമ്പിന് ലഭിച്ചത്. രണ്ടുപേര്‍(റിപ്പബ്ലിക്കന്‍) നേരത്തെ തന്നെ ട്രമ്പിന് വോട്ടു നല്‍കിയില്ല എന്ന് പ്രഖ്യാപിച്ചിരുന്ന രണ്ടു പേര്‍ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നില്ല. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ട്രമ്പിനെതിരെ സംഘടിതമായ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ഇതിലൊന്നും പതറാതെ വന്‍ വിജയം നേടുന്നതിന് ട്രമ്പിനായത് 'മേക്ക് അമേരിക്കാ ഗ്രേറ്റ് എഗെന്‍' എന്ന തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപിടിച്ച മുദ്രാവാക്യമായിരുന്നു എന്ന് നിസ്സംശയം പറയാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More