You are Here : Home / Readers Choice

വിസ്കോൺസിൽ വീണ്ടും വോട്ടെണ്ണൽ ട്രംപിന്റെ ഭൂരിപക്ഷം വർദ്ധിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 13, 2016 01:22 hrs UTC

വിസ്കോൺസിൽ ∙ വിസ്കോൺസിൽ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ട്രംപ് വർദ്ധിച്ച ഭൂരിപക്ഷത്തിൽ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വീണ്ടും വോട്ടെണ്ണിയപ്പോൾ ട്രംപിന് 837ഉം ഹിലറിക്ക് 706 വോട്ടും കൂടുതൽലഭിച്ചു. ഹിലറിയേക്കാൾ 131 വോട്ട് കൂടുതൽ. ഇതോടെ ട്രംപിന്റെ ഭൂരിപക്ഷം 22308 വോട്ടായി വർദ്ധിച്ചു. ഡിസംബർ 12നാണ് വോട്ടെണ്ണൽ പൂർത്തിയായത്. വോട്ടെടുപ്പിൽ ക്രിതൃമം നടന്നുവെന്നും റഷ്യൻ ഇടപെടൽ ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഗ്രീൻ പാർട്ടി സ്ഥാനാർത്ഥി ജിൽ സ്റ്റെയിനാണ് വോട്ടെണ്ണൽ ആവശ്യപ്പെട്ടത്. ഇതോടെ മിഷിഗൺ പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണുമെന്ന ആവശ്യം കോടതി ഇടപെട്ടു തടഞ്ഞു. സംസ്ഥാനത്ത് ആകെ പോൾ ചെയ്ത 3 മില്യൺ വോട്ടുകളാണ് വീണ്ടും എണ്ണി തിട്ടപ്പെടുത്തിയത്. ഡിസംബർ 1നാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ട്രംപിന്റെ വിജയത്തിനുവേണ്ടി റഷ്യ രഹസ്യമായി നീക്കങ്ങൾ നടത്തി എന്ന വാദമാണ് ഇതോടെ അസ്ഥാനത്തായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More