You are Here : Home / Readers Choice

ലോങ് ഐലൻഡിൽ നിന്നുള്ള വിദ്യാർത്ഥിനിയെ കാണാതായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 10, 2016 02:46 hrs UTC

ലോങ് ഐലൻഡ്(ന്യുയോർക്ക്)∙ ഈ മാസമാദ്യം മദ്യപന്മാരായ രണ്ട് വൈറ്റ് യുവാക്കളുടെ വംശീയ അധിക്ഷേപത്തിനു ഇരയായ പതിനെട്ട് വയസ്സുള്ള യാസ്മിൻ സിവിഡ് എന്ന കോളേജ് വിദ്യാർത്ഥിനിയെ നവംബർ 7 ബുധനാഴ്ച കാണാതായതായി പൊലിസ് അറിയിച്ചു. യാസ്മിൻ സിവഡിന്റെ കുടുംബാംഗങ്ങളിൽപ്പെട്ട ഒരു യുവതിയാണ് ഇവരെ കാണുന്നില്ലെന്ന വിവരം നാസാ കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റിൽ അറിയിച്ചത്. നവംബർ 7 ബുധനാഴ്ച വൈകിട്ട് 8 മണിക്കാണ് ന്യുഹൈഡ് പാർക്ക് സെന്റ് പൊളിലുള്ള ഭവനത്തിൽ യാസ്മിനെ അവസാനമായി കാണുന്നത്. യാസ്മിൻ കറുത്ത ജാക്കറ്റും കറുത്ത ഹെഡ് സ്ക്രാഫും കറുത്ത യോഗ പാന്റ്സുമാണ് ധരിച്ചിരുന്നത്. 5 അടി 9 ഇഞ്ച് ഉയരമുളള ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ നാസി കൗണ്ടി പൊലിസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണമെന്ന് പൊലിസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 516 573 7347. ഡിസംബർ ഒന്നിന് അഫ് ടൗൺ നമ്പർ 6 സബ് വേയിൽവച്ച് ഒരാൾ വംശീയമായി ഇവരെ അധിക്ഷേപിക്കുകയും ഹൈജാബ് പിടിച്ചുവലിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു അന്വേഷണം നടന്നു വരുന്നതിനിടയിലാണ് യുവതി അപ്രത്യക്ഷയായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More