You are Here : Home / Readers Choice

നിയുക്ത മിസ്സൗറി ഗവർണറുടെ ഭാര്യയെ ഭീഷണിപ്പെടുത്തി കവർച്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 06, 2016 11:59 hrs UTC

സെന്റ്ലൂയിസ് ∙ നവംബർ 8ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ഗവർണറായി തിരഞ്ഞടുക്കപ്പെട്ട എറിക്ക് ഗ്രിറ്റൽസിന്റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. സെന്റ്ലൂയിസിലുളള താമസ സ്ഥലത്തിനടുത്തുവെച്ചാണ് കവർച്ച നടന്നതെന്ന് നിയുക്ത ഗവർണർ ഡിസംബർ 5ന് മാധ്യമങ്ങളെ അറിയിച്ചു. കവർച്ച നടന്നുവെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഗവർണറും ഭാര്യയും. ട്രംപിനെ പോലെ യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത എറിക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പൊലിസ് ഓഫിസർമാർ കൊല്ലപ്പെടുന്ന സംഭവത്തിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്യുമെന്ന് ഈയ്യിടെയാണ് നിയുക്ത ഗവർണർ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രഥമ വനിതയെ കവർച്ച ചെയ്തവരെ കണ്ടെത്തുന്നതിന് പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More