You are Here : Home / Readers Choice

തുൾസി ഗബാർഡ് ട്രംപിനെ സന്ദർശിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 23, 2016 11:49 hrs UTC

വാഷിങ്ടൻ ∙ ഹവായിൽ നിന്നുളള യുഎസ് കോൺഗ്രസ് അംഗം തുൾസി ഗബാർഡ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിച്ച് ചർച്ച നടത്തി. നവംബർ 21 നായിരുന്നു ചർച്ച. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ട്രംപിനെ സന്ദർശിക്കുന്ന ആദ്യ ഡമോക്രാറ്റിക് പാർട്ടി കോൺഗ്രസ് അംഗമാണ് തുൾസി. ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച് ബർണിക്കുവേണ്ടി പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായി ഗബാർഡ് നിലകൊണ്ടു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റിയിൽ ബർണി സാന്റേഴ്സിനുവേണ്ടി വാദിക്കുന്നതിനു പാർട്ടി ചെയർ വൈസ് ചെയർ സ്ഥാനം രാജിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗം എന്ന ബഹുമതി തുൾസിക്കാണ് ലഭിച്ചിട്ടുളളത്. ട്രംപ് ടീമിൽ സ്ഥാനം ലഭിക്കാവുന്ന ഏക ഡെമോക്രാറ്റിക് പ്രതിനിധിയായിരിക്കും തുൾസിയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യൻ സമൂഹവുമായി ഉറ്റ ബന്ധം പുലർത്തുന്ന ഗബാർഡ് പൊതു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിലേക്ക് വിജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More