You are Here : Home / Readers Choice

അമി ബിറയെ വിജയിയായി പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 21, 2016 12:49 hrs UTC

സാക്രമെന്റൊ ∙ ഇന്ത്യൻ അമേരിക്കൻ പ്രതിനിധി അമി ബിറ യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമി ബിറയുടെ കോൺഗ്രസിലേക്കുളള മൂന്നാമത്തെ വിജയമാണിത്. പൊതുതിരഞ്ഞെടുപ്പ് നടന്ന നവംബർ 8ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരുന്നില്ല. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഷെറിഫ് സ്കോട്ടിനെയാണ് അമി ബിറ പരാജയപ്പെടുത്തിയത്. അമി ബിറക്ക് 129,064 (51.2 ശതമാനം) വോട്ടു ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി സ്കോട്ട് ജോണിന് ലഭിച്ചത് 123, 056 (48.8 ശതമാനം) വോട്ടുകളാണ്. 2016ല്‍ അമി ബിറയായിരുന്നു യുഎസ് കോൺഗ്രസിലെ ഏക ഇന്ത്യൻ അമേരിക്കൻ പ്രതിനിധി. നവംബർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റൊ ഖന്ന(കലിഫോർണിയ), രാജ കൃഷ്ണമൂർത്തി(ഇല്ലിനോയ്സ്), പ്രമീള ജയ്പാൽ(വാഷിങ്ടൻ), കമല ഹാരിസ് (കലിഫോർണിയ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവംബർ പൊതുതിരഞ്ഞെടുപ്പിലെ അവസാന വിജയ പ്രഖ്യാപനമായിരുന്ന അമി ബിറയുടേത്. നവംബർ 8 അർദ്ധരാത്രിയ്ക്കുശേഷം 90,000 വോട്ടുകളായിരുന്നു എണ്ണി തീരുമാനിക്കേണ്ടിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More