You are Here : Home / Readers Choice

നവംബർ 6 മുതൽ സമയം ഒരു മണിക്കൂർ പുറകോട്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 05, 2016 10:43 hrs UTC

ഡാലസ് ∙ അമേരിക്കൻ ഐക്യനാടുകളിൽ നവംബർ 6 ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകിലേക്ക് തിരിച്ചു വയ്ക്കും.മാർച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചു വച്ചിരുന്നത്. വിന്റർ സീസന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും ഫോൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും തിരിച്ചുവക്കുന്ന സമയമാറ്റം അമേരിക്കയിൽ ആദ്യമായി നിലവിൽ വന്നതു ഒന്നാം ലോക മഹായുദ്ധം നടന്നിരുന്ന കാലഘട്ടത്തിലാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (Spring) വിന്റർ(Winter) സീസണുകളിൽ പകലിന്റെ ദൈർഘ്യം വർധിപ്പിച്ചു വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതിൽ നിന്നും ലഭിക്കുന്ന മികച്ച വൈദ്യുതി യുദ്ധ മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് അമേരിക്കയിൽ സമയമാറ്റം അംഗീകരിച്ച് നടപ്പാക്കി തുടങ്ങിയത്. സ്പ്രിങ്ങ് ഫോർവേഡ്(Spring Forward) ഫോൾ ബാക്ക് വേഡ്(Fall backword) എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുർട്ടൊറിക്കൊ, വെർജിൻ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സമയമാറ്റം ബാധകമല്ല. സമയ മാറ്റം ശ്രദ്ധിക്കാതെ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കുന്ന ഞായറാഴ്ചകളിലെ ആരാധനകളിൽ വൈകി എത്തുന്നവരുടേയും പങ്കെടുക്കാത്തവരുടേയും എണ്ണം വർധിക്കുന്നു എന്നുളളത് യാഥാർത്ഥ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More