You are Here : Home / Readers Choice

ലക്ഷ്മണ വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോർഡ് സ്ഥാനാർത്ഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 27, 2016 07:53 hrs EDT

ലറിഡൊ (ടെക്സസ്)∙ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലറിഡൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോർഡിലേക്ക് ഇന്ത്യൻ വംശജനും വ്യവസായിയുമായ ലക്ഷ്മണ വിശ്വനാഥ് മത്സരിക്കുന്നു. നവംബർ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ട്രസ്റ്റി ബോർഡംഗങ്ങളേയും തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ബിരുദമെടുത്ത വിശ്വനാഥ് സൗത്ത് ഡക്കോട്ട, ഐഓവ സ്റ്റേ യൂണിവേഴ്സിറ്റി എന്നിവയിൽ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. രണ്ടു ദശാബ്ദത്തോളം വിവിധ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പത്തുവർഷത്തോളം ടെക്സസ് എ ആന്റ് എംമ്മിലും ടെക്നോളജി എഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ച വിശ്വനാഥ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നതിനു തികച്ചും അർഹനാണ്. വിദ്യാർത്ഥികളോട് എങ്ങനെ ഇടപെടണം, അവരുടെ ആവശ്യങ്ങൾ എങ്ങനെ പരിഹരിക്കണം എന്ന് പ്രവർത്തിയിലൂടെ തെളിയിച്ച വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വനാഥിന് ശക്തരായ ആറ് എതിർ സ്ഥാനാർത്ഥികൾ കൂടി മത്സര രംഗത്തുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More