You are Here : Home / Readers Choice

സിഖുക്കാരന്റെ ദേഹത്ത് വെളളം ഒഴിച്ചയാൾക്കെതിരെ കേസെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 25, 2016 10:58 hrs UTC

ബേക്കേഴ്സ് ഫീൽഡ് (കലിഫോർണിയ)∙മുസ്‌ലിമാണെന്ന് തെറ്റിധരിച്ച് സിഖുക്കാരനെ വംശീയമായി ആക്ഷേപിക്കുകയും ദേഹത്തേക്കു വെളളം ഒഴിക്കുകയും ചെയ്ത നാല്പതുകാരനായ ഡേവിസ് സ്കോട്ടിനെതിരെ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് കേസെടുത്തു. കലിഫോർണിയ അവന്യു റസ്റ്റോറന്റിൽ നിന്നും ബെൽമീറ്റ് സിങ് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ഉടനെ ഡേവിസ് സ്കോട്ട് എന്ന പ്രതി സിങ്ങിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് സിങ്ങിനെ ഭാഷണിപ്പെടുത്തുകയും അസഭ്യവാക്കുകൾ ഉച്ചരിച്ചു വംശീയമായി അധിഷേപിക്കുകയും ചെയ്തു എന്നാണ് കേസ്. ഒക്ടോബർ 22 നാണ് ഡിസ്ട്രിക്റ്റ് അറ്റോർണി ലിസാ ഗ്രീൻ ഇയ്യാൾക്കെതിരെ ‘ഹേറ്റ് ക്രൈ’ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി മാധ്യമങ്ങളെ അറിയിച്ചത്. ഈ സംഭവം നടക്കുമ്പോൾ നിരവധി ആളുകൾ ഇത് കണ്ടു കൊണ്ടിരുന്നതായും ഒരാൾ പോലും സിങ്ങിനെ സഹായിക്കുന്നതിനോ, പ്രതിയെ തടയുന്നതിനോ ശ്രദ്ധിച്ചില്ല എന്നതും തന്നെ ഏറ വേദനിപ്പിച്ചതായി സിങ് പറയുന്നു. ഇവിടെ ജനിച്ചു വളർന്ന വ്യക്തി എന്ന നിലയിൽ അനുഭവിക്കേണ്ടിവന്ന തിക്താനുഭവം ഒരിക്കലും മറക്കാനാവില്ല എന്നും സിങ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More