You are Here : Home / Readers Choice

ഏര്‍ലി വോട്ടിംഗ് ഇന്നു മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 11, 2016 07:01 hrs EDT

കാലിഫോര്‍ണിയ: നവംബര്‍ 8 ന് നടക്കുന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഏര്‍ലി വോട്ടിംഗ് ഇന്നു മുതല്‍ (ഒക്ടോബര്‍ 10) മുതല്‍ ആരംഭിച്ചു. അമേരിക്കയില്‍ ആദ്യമായി ഏര്‍ലി വോട്ടിംഗ് ആരംഭിച്ചത് സാന്‍ഡിയാഗൊ കൗണ്ടിയിലാണ് കേര്‍ണി മെസ 5600 ഓവര്‍ലാന്റ് അവന്യൂവിലുള്ള രജിസ്ട്രാര്‍ ഓഫ് വോട്ടേഴ്‌സ് ഓഫീസില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ 5 വരെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. മെസില്‍- ഇന്‍- ബാലറ്റിന് അപേക്ഷ നല്‍കണമെന്ന് തിരഞ്ഞെയുപ്പ് അധികൃതര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനകം ഏകദേശം 960000 ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് അയച്ചു കഴിഞ്ഞിട്ടുണ്ട്. നവംബര്‍ 1 വരെ അപേക്ഷ നല്‍കുന്നതിനുള്ള അവസരം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വിവാധങ്ങള്‍ കത്തിനില്‍ക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്‍കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ വോട്ടു രേഖപ്പെടുത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, കോണ്‍ഗ്രസ്, സ്‌റ്റേറ്റ് ലജിശ്ലേച്ചര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More