You are Here : Home / Readers Choice

പരസ്പരം വിവാഹിതരായ അമ്മയും മകളും അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 08, 2016 09:08 hrs UTC

ഡങ്കൺ(ഒക്കലഹോമ)∙ പരസ്പരം വിവാഹിതരായ അമ്മയയും മകളും ഒക്കലഹോമയിൽ അറസ്റ്റിലായി. സ്വവർഗ വിവാഹത്തിന് അമേരിക്കയിൽ നിയമസാധ്യത നല്കിയിട്ടുണ്ടെങ്കിലും അമ്മ മകളെ വിവാഹം കഴിക്കുന്നതിനുളള അനുമതിയില്ല എന്നാണ് അറസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. പാട്രീഷാ സ്പാൻ(43), മിസ്റ്റി സ്വാൻ(25) എന്നിവരാണ് കൊറമാച്ചി കൗണ്ടി കോർട്ടിലെ രേഖകളനുസരിച്ച് വിവാഹിതരായിരിക്കുന്നത്. 2016 മാർച്ചിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ 7 നാണ് ഇവരെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് അറിയിക്കുന്നത്. മിസ്റ്റിക്ക് ജന്മം നൽകിയത് പാട്രീഷയാണെന്നാണ് ആശുപത്രി റിക്കാർഡുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മിസ്റ്റിയും സഹോദരനും അമ്മൂമയുടെ സംരക്ഷണത്തിലായിരുന്നുവെന്നും രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഇരുവരും ഒത്തുചേർന്നതെന്നും പാട്രീഷ പറഞ്ഞു. പരസ്പരം വിവാഹം കഴിച്ചതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. ജനനസർട്ടിഫിക്കറ്റിൽ മിസ്റ്റിയുടെ പേര് പൂർണ്ണമല്ലാത്തതിനാൽ വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് പാട്രീഷ പറയുന്നു. ഒക്കലഹോമ ഹൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് നിയമ വിരുദ്ധ വിവാഹ ജീവിതം നയിച്ചിരുന്നവരെക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചത്. അറസ്റ്റിലായ അമ്മയേയും മകളേയും സ്റ്റീഫൻസ് കൗണ്ടി ജയിലിലടച്ചതായി ഡിറ്റക്റ്റീവ് അറിയിച്ചു. കോടതി രേഖകൾ അനുസരിച്ചു പാട്രീഷ 2008ൽ സ്വന്തം മകനെ വിവാഹം കഴിച്ചതായും 2010ൽ വിവാഹത്തിന്റെ സാധുത നഷ്ടപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More