You are Here : Home / Readers Choice

എ.ടി.എം. മെഷീനില്‍ പണം റീഫില്‍ ചെയ്യുന്നതിനിടെ വെടിയേറ്റു ഗാര്‍ഡ് കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 30, 2016 06:08 hrs UTC

ഹൂസ്റ്റണ്‍: ഡ്രൈവ് ത്രൂവിവിലുളള വെല്‍സ് ഫര്‍ഗൊ ബാങ്ക് എ.ടി.എം. മെഷീനില്‍ പണം റീഫില്‍ ചെയ്യുന്നതിനിടെ അക്രമികളുടെ വെടിയേറ്റു ഗാര്‍ഡ് കൊല്ലപ്പെട്ടു. ആഗസ്റ്റ് 29 തിങ്കളാഴ്ച വൈകീട്ട് ബ്രിങ്ക്‌സ് ജീവനക്കാരായ ഗാര്‍ഡും, സഹായിയും, ഒരു വാഹനത്തിലാണ് കാഷുമായി എ.ടി.എമ്മിനു മുമ്പില്‍ എത്തിയത്. സഹായി കാറില്‍ ഇരിക്കുന്നതിനിടയില്‍ റീഫില്‍ ചെയ്യുകയായിരുന്നു ഗാര്‍ഡിനു നേരെയാണ് വെടിവെപ്പ് നടന്നത്. ഹൂസ്റ്റണ്‍ പോലീസ് ഡിറ്റക്ടീവ് ഇവാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് ഈ വിവരം. തിങ്കളാഴ്ച രാത്രിയായിട്ടും പ്രതികളുടെ ചിത്രം ക്യാമറയില്‍ നിന്നും കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഇവാന്‍ പറഞ്ഞു. കൊല്ലപ്പെട്ട ഗാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More