You are Here : Home / Readers Choice

ഒമ്പതു വയസ്സുകാരന്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നും ആല്‍ക്കട്രാസിലേക്കു നീന്തി

Text Size  

Story Dated: Wednesday, June 15, 2016 11:25 hrs UTC

കാലിഫോര്‍ണിയ: ശക്തമായ അടിയൊഴുക്കുകളേയും, തിമിംഗലങ്ങളേയും അവഗണിച്ചു സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നും ആല്‍ക്കട്രാസിലേക്കും അവിടെനിന്ന് തിരിച്ചും നീന്തി ഒമ്പതു വയസ്സുകാരന്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. ജൂണ്‍ 12 ചൊവ്വാഴ്ചയാണ് സാഹസ നീന്തല്‍ യജ്ഞം പൂര്‍ത്തീകരിച്ചത്. റുല്‍ ജയില്‍ എന്നറിയപ്പെടുന്ന അല്‍ക്കട്രാസ്സിലേക്ക് നീന്തിയ പത്തുവയസ്സുകാരന്റെ നിലവിലുള്ള റിക്കാര്‍ഡാണ് ഒമ്പതുവയസ്സുള്ള ജയിംസ് സാവേജ് തകര്‍ത്തത്. നീന്തല്‍ അവസാനിക്കുവാന്‍ മുപ്പതു മിനിട്ടുള്ളപ്പോള്‍ ശക്തമായ തിരമാലകള്‍ മുഖത്തേക്ക് ആഞ്ഞടിച്ചത് നീന്തലിനു തടസ്സമായി. ഇനിയും നീന്തല്‍ തുടരണമോ എന്ന് സംശയിച്ച മകന് 200 ഡോളര്‍ സമ്മാനമായി നല്‍കാമെന്ന് പിതാവ് വാഗ്ദാനം നല്‍കി. ഇതിനെ തുടര്‍ന്നാണ് കുട്ടി നീന്തല്‍ ദൗത്യം പൂര്‍ത്തീകരിച്ചത്. രണ്ടു മണിക്കൂറാണ് രണ്ടു മൈല്‍ ദൂരം നീന്താനെടുത്തത്. നിരന്തരമായ പരിശീലനമാണ് അനായാസ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്ന് പരിശീലകന്‍ ജോഷ് വെയ്ന്‍ ബെര്‍ജര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More