You are Here : Home / Readers Choice

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Text Size  

Story Dated: Tuesday, May 29, 2018 07:08 hrs UTC

പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിന്റെ വീട്ടില്‍ ഭാര്യ നീനുവുമുണ്ടായിരുന്നു. മൃതദേഹമെത്തിയയുടന്‍ അലമുറയിട്ട് വീണ നീനുവിനെ പിടിച്ചുമാറ്റാന്‍ കെവിന്റെ അച്ഛൻ ഏറെ പണിപ്പെട്ടു. കെവിന്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു

    Comments

    Ninan Mathew May 30, 2018 01:35
    ചന്ദ്രശേഖരനെ കുത്തിയും വെട്ടിയും കൊന്നവർ അധികാരത്തിൽ ഇരിക്കുന്നു . കേരളത്തിൽ ഒരു ചുക്കും നടക്കില്ല . അമേരിക്കയിൽ മലയാളി പുങ്കവന്മാർ മോങ്ങി തുടങ്ങി . അട്ടപ്പാടിയിൽ ഒരുത്തനെ പട്ടിയെപ്പോലെ തല്ലിക്കൊന്നപ്പോഴും മോങ്ങി . ഇനി ഫൊക്കാന ഫോമാ നേതാക്കന്മാർ ഞെട്ടാനും മൂത്രം ഒഴിക്കാൻ തുടങ്ങും . കുറെ പാസ്റ്ററിൻമാർ പ്രാർത്ഥിക്കാൻ തുടങ്ങും . പോയവൻ പോയി. കവിത കഥ എല്ലാം വരട്ടെ -വേണെങ്കിൽ നമ്മൾക്ക് ഒരു ഡെലിഗേഷൻ കേരളത്തിലേക്ക് പോയാലോ ? അമേരിക്കൻ മലയാളികൾ കൂട്ടമായി മോങ്ങിയാൽ കേരളത്തിൽ കേട്ടെന്നിരിക്കും . സ്കെഡ്യുൾ കാസ്റ്റിനൊന്നും രക്ഷയില്ല പണം ഇല്ലാത്തവൻ പട്ടിയേക്കാൾ കഷ്ടം .

    malini krishna May 30, 2018 01:33
    പിണറായി ഇങ്ങനെ പ്രസംഗിച്ചു " ആശ്രയമറ്റവർക്ക് ആശ്രയവും അഭയമില്ലാത്തവർക്ക് അഭയവും ആലംബമില്ലാത്തവർക്ക് ആലംബവും വേദനിക്കുന്നവർക്ക് ആശ്വാസവും എത്തിച്ചു കൊടുക്കുക എന്ന തത്വം സമൂഹത്തിൽ ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ കഴിയണം . ആ വഴിയേ മനുഷ്യസ്‌നേഹത്തിന്റെ സന്ദേശവുമായി കൂടുതൽ സഞ്ചരിക്കാൻ നിങ്ങളുടെ സംഘടനക്ക് കഴിയട്ടെ എന്നാശംസിചു കൊണ്ട് ഈ പരിപാടി ഔപചാരികമായി ഉത്‌ഘാടനം ചെയ്തതായി അറിയിച്ചു കൊള്ളുന്നു . നിങ്ങൾക്കെന്റെ സ്നേഹാഭിവാദനങ്ങൾ "

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.