You are Here : Home / EDITORS PICK

വിശ്വവിഖ്യാത ശാസ്ത്രജ്ഞനായ എഡിസന്റെ വീട് വില്പനയ്ക്ക്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, February 08, 2019 09:28 hrs EST

ന്യൂജേഴ്‌സി: വിശ്വവിഖ്യാത ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്റെ വെസ്റ്റ് ഓറഞ്ചിലെ വീട് വില്‍പനക്ക്. 6 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീടിന് മൂന്നര മില്യണാണ് ചോദിക്കുന്നത്. എഡിസന്റെ മകനും ന്യൂജേഴ്‌സിയിലെ 42-ാമത്ത ഗവര്‍ണറുമായിരുന്ന ചാള്‍സ് എഡിസന്റെ എസ്‌റ്റേറ്റാണ് വീട് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 10,593 സ്‌ക്വയര്‍ ഫുട്ടുള്ള വീടിന് 6 ലക്ഷം ഡോളര്‍ കുറച്ചാണ് ഇപ്പോഴത്തെ വിലയായ മൂന്നര മില്യണില്‍ എത്തിയത്. വെസ്റ്റ് ഓറഞ്ച് ടൗണ്‍ഷിപ്പിലെ ലെവ്‌ലിന്‍ പാര്‍ക്ക് ഗേറ്റസ് കമ്മ്യൂണിറ്റിക്ക് അകത്തുള്ള മൂന്നുനില വീട്ടില്‍ എട്ട് വീതം ബെഡ്‌റൂമുകളും ബാത്ത്‌റൂമുകളും ഉണ്ട്. ചരിത്രപ്രാധാന്യമുള്ള ഈ വീടിന് ആവശ്യക്കാരുണ്ടെങ്കില്‍ സില്ലോ (Zillow Listing) ലിസ്റ്റിംഗില്‍ നോക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More