You are Here : Home / വെളളിത്തിര

മൂളിപ്പാട്ടില്‍ നിന്ന് ചന്ദ്രലേഖ സ്റ്റുഡിയോയിലെത്തി

Text Size  

Story Dated: Thursday, October 17, 2013 03:43 hrs UTC

യുട്യൂബിലൂടെ പാടിയ ചന്ദ്രലേഖയുടെ ആദ്യസിനിമാ ഗാനം റെക്കോര്‍ഡ് ചെയ്തു. എം പ്രശാന്ത് ഒരുക്കുന്ന ലൗ സ്റ്റോറിയെന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖ ആദ്യഗാനം ആലപിച്ചത്. സുധി കൃഷ്ണന്റെ വരികള്‍ക്ക് ഡേവിഡ് സോണാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കൊച്ചിയിലെ പാലാരിവട്ടം സൗത്ത് ജനതാറോഡിലുള്ള പള്ളത്ത് നഗര്‍ ഫ്രെഡി സ്റ്റുഡിയോയിലായിരുന്നു ആദ്യറെക്കോര്‍ഡിങ് നടന്നത്.

ചന്ദ്രലേഖയെക്കുറിച്ചറിഞ്ഞ മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകരില്‍ പലരും അവര്‍ക്ക് തങ്ങളുടെ ചിത്രങ്ങളില്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  പത്തനംതിട്ടയിലെ വടക്കശ്ശേരിക്കര രഘുനാഥിന്റെ ഭാര്യയാണ് ചന്ദ്രലേഖ. മകന്‍ ശ്രീഹരി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.