You are Here : Home / വെളളിത്തിര

പണം കൊണ്ടു വരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ലെന്ന് അലന്‍സിയര്‍

Text Size  

Story Dated: Saturday, May 05, 2018 01:32 hrs UTC

ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനെതിരെ പ്രതിഷേധിച്ചവര്‍ പണം തിരികെ നല്‍കണമെന്ന് പറഞ്ഞ ജയരാജിന് മറുപടിയുമായി നടന്‍ അലന്‍സിയര്‍. പണം കൊണ്ടു വരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തി മടങ്ങി പോന്നവര്‍ക്കൊപ്പമാണ് താനെന്നും അലന്‍സിയര്‍ പറഞ്ഞു.
 
 
 
പുരസ്‌കാരം ഏറ്റു വാങ്ങിയവരെ പരോഷമായി വിമര്‍ശിക്കുകയും ചെയ്തു അലന്‍സിയര്‍. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോരാ എന്നുള്ളത് ഒരു രോഗമാണ്. അതിന് ചികിത്സ വേണം. അവാര്‍ഡ്ദാന ചടങ്ങ് മറ്റുള്ളവര്‍ ബഹിഷ്‌കരിച്ചപ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നു. പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്നും ഇവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നുമായിരുന്നു സംവിധായകന്‍ ജയരാജിന്റെ വാക്കുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.