You are Here : Home / വെളളിത്തിര

പ്രിയങ്ക - നിക് ;വിവാദമായ ലേഖനം പിൻവലിച്ചു

Text Size  

Story Dated: Saturday, December 08, 2018 05:46 hrs UTC

പ്രിയങ്ക - നിക് വിവാഹത്തിന് പിന്നാലെ പ്രിയങ്കയെ അപമാനിക്കുന്ന തരത്തില്‍ ലേഖമമെഴുതിയ അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ദ കട്ട് ലേഖനം പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞു. മരിയ സ്മിത്താണ് ലേഖനമെഴുതിയത്.

ബോളിവുഡ് താരമായിരുന്ന പ്രിയങ്ക ഹോളിവുഡിലേക്ക് എത്തിയത് ജൊനാസിനെ ഉപയോഗിച്ചായിരുന്നെന്നായിരുന്നു പ്രധാന ആരോപണം. പ്രിയങ്കക്ക് പറ്റിയ ആളെ കണ്ടെത്താന്‍ പിആര്‍ സംഘത്തെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. പ്രണയിക്കണമെന്ന് മാത്രം ഉദ്ദേശമുണ്ടായിരുന്ന നിക്കിനെ വിവാഹത്തിലേക്ക് പ്രിയങ്ക നിര്‍ബന്ധിച്ച്‌ കൊണ്ടെത്തിച്ചു. ഇനി അഴിമതിക്കാരിയായ നടിക്കൊപ്പമുള്ള ജീവിതം നിക്കിന് ജീവപര്യന്ത തടവുശിക്ഷയായിരിക്കും"തുടങ്ങിയ വിവാദ പരാമര്‍ശമാണ് ലേഖനത്തില്‍ ഉണ്ടായിരുന്നത്.

ലേഖനത്തില്‍ ഗുരുതരമായ ആരോപണത്തില്‍ ബോളിവുഡിലെ പലമുന്‍ നിര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നിക്കിന്റെ സഹോദരനു പ്രശസ്ത ഗായകനുമായ ജൊനാസും പ്രതിശ്രുത വധു സോഫിടേണര്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ലേഖനം പിന്‍വലിച്ച്‌ മാപ്പു പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.