You are Here : Home / വെളളിത്തിര

ബാലേട്ടനു ശേഷം മോഹന്‍ലാല്‍-വി.എം.വിനു ടീം വീണ്ടും

Text Size  

Story Dated: Sunday, November 03, 2013 05:28 hrs UTC

മോഹന്‍ലാല്‍  വി.എം.വിനു ടീം വീണ്ടും ഒന്നിക്കുന്നു.സംവിധായകനും നടനുമായ ജോയ് മാത്യുവാണ് ചിത്രത്തിനു കഥയും തിരക്കഥയും രചിക്കുന്നത്. ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ആണ് അവസാനമായി മോഹന്‍ലാല്‍  വി.എം.വിനു ടീംഒന്നിക്കുന്നത്. ബാലേട്ടന്‍ നിര്‍മിച്ച അരോമ മണി തന്നെയാണ് പുതിയ ചിത്രത്തിന്റെയും നിര്‍മാതാവ്. വിനുവിന്റെ കരിയറില്‍ ഉയര്‍ച്ചയുണ്ടായത് ലാല്‍ നായകനായ ബാലേട്ടനിലൂടെയായിരുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍ വച്ചാണ് വിനുവും മോഹന്‍ലാലും ഒന്നിക്കാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.