You are Here : Home / വെളളിത്തിര

നടന്‍ ഗീഥാ സലാം വിടപറഞ്ഞു

Text Size  

Story Dated: Wednesday, December 19, 2018 02:23 hrs UTC

സിനിമ- സീരിയല്‍ നടന്‍ ഗീഥാ സലാം വിടപറഞ്ഞു. 73 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
 
 
ഓച്ചിറ മേമന സ്വദേശിയാണ്. കബറടക്കം നാളെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും. സിനിമ-സീരിയല്‍ അഭിനേതാവ്, നാടകകൃത്ത്, സംവിധായകന്‍, സമിതി സംഘാടകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സലാം. 32 വര്‍ഷം നാടകരംഗത്തു സജീവമായിരുന്നു.
 
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടക അഭിനയത്തിലേക്കു കടന്നത്. സിനിമയില്‍ സജീവമാകുമ്ബോഴാണു രോഗം പിടിപെട്ടത്. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയില്‍ അഞ്ച് വര്‍ഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടര്‍ന്നാണ് പേരിനൊപ്പം ഗീഥ ചേര്‍ക്കപ്പെടുന്നത്.
 
88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1980ല്‍ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.