You are Here : Home / വെളളിത്തിര

വീണ്ടും മ്മൂട്ടിയുടെ ജാട കാണാം

Text Size  

Story Dated: Saturday, May 19, 2018 02:53 hrs UTC

ബിഗ് സ്‌ക്രീനില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും ആരാധകരുടെ പ്രിയ താരങ്ങളുടെ യഥാര്‍ത്ഥ മുഖങ്ങള്‍. ബിഗ് സ്‌കീനില്‍ ഏവരുടെയും കൈയ്യടി നേടുന്ന താരങ്ങളെ അപ്രതീക്ഷിതമായി കണ്ടു മുട്ടുമ്ബോഴോ അഭിമുഖങ്ങളിലോ സ്‌റ്റേജ് ഷോകളിലോ കാണുമ്ബോഴാകും അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുന്നത്.

സിനിമയ്ക്ക് പുറത്തുള്ള മമ്മൂട്ടിയ്ക്ക് ജാഡയാണെന്ന് പലപ്പോഴും പല സന്ദര്‍ഭങ്ങളിലും പലര്‍ക്കും ബോധ്യമായിട്ടുള്ള കാര്യമാണ്. മെഗാസ്റ്റാര്‍ ആകുമ്ബോള്‍ അല്‍പം ജാഡയൊക്കെ ആകാം. പല പരിപാടികള്‍ക്കിടയിലും മമ്മൂട്ടി പരസ്യമായി അവതാരകരെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഇത്തവണയും സമാനമായ സംഭവം നടന്നിരിക്കുകയാണ്.

അമ്മ മഴവില്‍ താര നിശയുടെ റിഹേഴ്‌സല്‍ ക്യാമ്ബില്‍ ചോദ്യങ്ങളുമായെത്തിയ അവതാരകയ്ക്ക് മമ്മൂട്ടി നല്‍കിയ മറുപടി വൈറലാകുകയാണിപ്പോള്‍. മമ്മൂട്ടിയ്ക്ക് മുന്നില്‍ നില്‍ക്കുമ്ബോള്‍ എന്താ പറയേണ്ടതെന്ന് അറിയില്ലെന്നും വാക്കുകള്‍ കിട്ടുന്നില്ലെന്നും പറഞ്ഞ അവതാരികയ്ക്ക് മമ്മൂക്ക കിടിലന്‍ മറുപടി നല്‍കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും എന്ന് പറഞ്ഞു തുടങ്ങിയ അവതാരികയോടും ഈ ചോദ്യം വേണ്ട...ഇത് കേള്‍ക്കുമ്ബോഴെ മനസ്സിലാകും ആളുകള്‍ക്ക് ബോറാകും എന്നു പറഞ്ഞുകൊണ്ട് മമ്മൂട്ടി മുഖം തിരിക്കുകയാണ് മമ്മൂട്ടി ചെയ്യുന്നത്. ഒരുപാടു തവണ ഇതെല്ലാം കേട്ടുമടുത്ത മമ്മൂക്ക അവതാരികയ്ക്ക് മറുപടിയും നല്‍കുന്നു. കുറച്ചു വാക്കുകള്‍ വേണോ ഞാന്‍ പറഞ്ഞുതരാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

Video

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.