You are Here : Home / വെളളിത്തിര

മീനാക്ഷി നീറ്റായി നീറ്റ് എഴുതി

Text Size  

Story Dated: Wednesday, May 09, 2018 02:03 hrs UTC

മീനാക്ഷി നീറ്റായി നീറ്റ് എഴുതിയെന്ന് ദിലീപ്. ഇത്തവണത്തെ മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് മീനാക്ഷിയും എഴുതിയിരുന്നു. ഇക്കാര്യം ദിലീപ് തന്നെയാണ് വ്യക്തമാക്കിയതും.

മീനാക്ഷി നീറ്റ് എക്‌സാം എഴുതിയെന്ന് കേട്ടല്ലോ ദിലീപേട്ടാ എന്ന അവതാരകന്റെ ചോദ്യത്തിന് അവള്‍ നീറ്റ് ആയി എഴുതി എന്നായിരുന്നു ദിലീപിന്റെ മറുപടി. എല്ലാവരും പ്രാര്‍ത്ഥിച്ച്‌ ഇരിക്കുകയാണെന്നും അവള്‍ക്ക് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് പറഞ്ഞു.

നമ്മള്‍ എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെ കുറിച്ച്‌ സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ അവളുടെ കാര്യത്തില്‍ പേരിന് മുന്നില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറെ വരുള്ളൂ. അതുകൊണ്ട് തന്നെ അക്കാര്യത്തെ കുറിച്ച്‌ ശ്രദ്ധിക്കണമെന്ന് മീനാക്ഷിയോട് ദിലീപ് പറയുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.