You are Here : Home / വെളളിത്തിര

ജിമ്മിക്ക ഫെയിം ഷെറിനെ പ്രഫുൽ സ്വന്തമാക്കി

Text Size  

Story Dated: Tuesday, April 10, 2018 01:45 hrs UTC

ജിമിക്കി കമ്മല്‍ പാട്ടിനു ചുവടു വച്ച്‌ ഇന്ത്യയിലെ യുവാക്കളുടെ ചങ്കിനകത്ത് കയറിക്കൂടിയ മലയാളി പെണ്‍കുട്ടിയാണ് ഷെറില്‍ കടവന്‍. ഷെറില്‍ വിവാഹിതയാവുകയാണ്. തൊടുപുഴ വാഴക്കുളത്തു വച്ച്‌ ഏപ്രില്‍ എട്ടിനായിരുന്നു നിശ്ചയം. ബാംഗ്ലൂരില്‍ ഏര്‍നസ്റ്റ് ആന്‍ഡ് യങ്ങിലെ ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി പ്രഫുല്‍ ആണ് വരന്‍.
 
 
 
' ഇത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല, എന്റെ ചേട്ടന്‍ വിദേശത്താണ്. ചേട്ടന്‍ വന്നിട്ട് ചേട്ടനും കൂടി സൗകര്യപ്രദമായ തിയ്യതി തീരുമാനിക്കാമെന്നാണ് കരുതുന്നത്'. ഷെറില്‍ പറഞ്ഞു.
 
 
 
കൊച്ചി കളമശ്ശേരി രാജഗിരി കോളേജില്‍ അധ്യാപികയായിരുന്ന ഷെറില്‍ ഇപ്പോള്‍ ജോലി രാജി വച്ചിരിക്കുകയാണ്.
 
 
 
കഴിഞ്ഞ ഓണത്തിനാണ് ഷെറിലും സംഘവും ജിമിക്കി കമ്മല്‍ വേദിയില്‍ അവതരിപ്പിച്ച്‌ സംഭവമാക്കിയത്. അത് സിനിമയേക്കാള്‍ വലിയ ഹിറ്റാകാന്‍ ഏറെ താമസമുണ്ടായില്ല.
 
കോളേജിലെ ഓണാഘോഷത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഹിറ്റ് ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തില്‍ കൊണ്ടെത്തിച്ചത്. സംഗതി വൈറലായതോടെ ഷെറിലും സെലിബ്രിറ്റിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.