You are Here : Home / വെളളിത്തിര

ഒടിയൻ തകർക്കും

Text Size  

Story Dated: Wednesday, March 28, 2018 03:13 hrs UTC

നിഗൂഡതകളുടെ കലവറയായി മോഹന്‍ലാലിന്റെ വീട്. മോഹന്‍ലാല്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ കാര്യമാണ്. മോഹന്‍ലാല്‍ അല്ല മോഹന്‍ലാലിന്റെ കഥാപാത്രമായ ഒടിയന്‍ മാണിക്യന്‍ താമസിക്കുന്ന വീടാണ് നിഗൂഡതയുടെ കലവറ. പുരാതന തറവാടിന്റെ രൂപത്തിലുള്ള ഈ വീട്ടില്‍ കാളയുടെ മുഖമുള്ള ശില്‍പ്പങ്ങളും മറ്റുമുണ്ട്.

കഴിഞ്ഞ ദിവസമാണ് ഒടിയന്റെ അവസാന ഷെജഡ്യൂള്‍ ഷൂട്ടിംഗ് പുനരാരംഭിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 604 കേന്ദ്രങ്ങളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

ചിത്രത്തിനായി ഗംഭീര ലൊക്കേഷനാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാടാണ് പ്രധാനം ഷൂട്ടിംഗ് ലൊക്കേഷന്‍. പാലക്കാടില്‍ ചിത്രീകരണം പുരോഗമിക്കുന്നു. മോഹന്‍ലാല്‍ ഒടിയന്‍

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പരസ്യ സംവിധായകന്‍ വി.എ.ശ്രീകുമാര്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍. ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്ബോള്‍ പ്രഭയായി മഞ്ജുവും എത്തുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് പ്രകാശ് രാജാണ്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ഭാരം കുറച്ചതും വാര്‍ത്തയായിരുന്നു. 51 ദിവസം കൊണ്ട് മോഹന്‍ലാല്‍ കുറച്ചത് കിലോ ഭാരമാണ്. ഭാരം കുറച്ചെത്തിയ മോഹന്‍ലാലിന്റെ പുതിയ ലുക്കും വൈറലായിരുന്നു. ചിത്രത്തില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവന കാലത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ 30 അംഗ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം. ഹോളിവുഡ് താരങ്ങളടക്കം ലോക നിലവാരമുള്ള കായിക താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണ് മോഹന്‍ലാലിന്റെ ഭാരം കുറച്ചതിന് പിന്നില്‍.

ആന്റണി പെരുമ്ബാവൂറാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. പുലിമുരുകന്‍ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും. വാരണാസിയും പാലക്കാടുമാണ് ലൊക്കേഷന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.