നവവധു സമയ്ക്കൊപ്പം ഉത്തരേന്ത്യയിലേക്ക് ഒരു റോഡ് ട്രിപ്പാണ് ആസിഫ് പദ്ധതിയിടുന്നത്. ഡ്രൈവറെ ഒഴിവാക്കിയുള്ള യാത്രയാണിത്. സിനിമയുടെ തിരക്ക് കാരണ എത്ര ദിവസമെന്ന് തീരുമാനിച്ചിട്ടില്ല.ഇപ്പോള്‍ ഡി-കമ്പനി, ഹണീബീ, കൂതറ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി തിരക്കിലായ ആസിഫ് ഹണിമൂണ്‍ ട്രിപ്പിന്റെ ഡേറ്റ് തീരുമാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ മെയ് 26 ഞായറാഴ്ചയാണ് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ച് സമ മസ്റീനെ ആസിഫ് മുസ്ളീം മതാചാരപ്രകാരം നിക്കാഹ് ചെയ്തത്. ആസാദിന്റേയും മുംതാസിന്റേയും മകളായ സമ കോഴിക്കോട് ബിബിഎ വിദ്യാര്‍ത്ഥിനിയാണ്.ഒരു കുടുംബസുഹൃത്ത് വഴിയാണ് സമയുടെ വിവാഹാലോചന വന്നത്. ഞാന്‍ സ്വപ്നം കണ്ടിരുന്നതുപോലെയൊരു ജീവിതസഖിയാണ് സമ. എനിക്കും എന്റെ കുടുംബത്തിനും ഇണങ്ങുന്ന പെണ്ണ്. സമയുമായി താന്‍ പ്രണയത്തിലായത് വിവാഹനിശ്ചയത്തിനു ശേഷം മാത്രമായിരുന്നു.'' ആസിഫ് പറയുന്നു.
Comments