You are Here : Home / വെളളിത്തിര

ജൂലി 2 ഒരു അഭിനേത്രിയുടെ കഥ

Text Size  

Story Dated: Sunday, November 26, 2017 12:06 hrs UTC

ജൂലി 2 ഒരു അഭിനേത്രിയുടെ കഥയാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ചലച്ചിത്രമേഖലയില്‍ ഉണ്ടായിരുന്ന ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2 എന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ നടിയെ കുറിച്ചുള്ള സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരിലൊരാള്‍ക്കൊപ്പമാണ് ആ നടി തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്, എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ആരാധകരുടെ മനം കവര്‍ന്ന നഗ്മയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബാഗിയിലൂടെയാണ് നഗ്മ അഭിനയരംഗത്ത് എത്തുന്നത്. എന്നാല്‍ എന്നാല്‍ സിനിമയുടെ കഥയെകുറിച്ചറിയില്ലെന്നാണ് നഗ്മ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.