You are Here : Home / വെളളിത്തിര

മോഹന്‍ലാല്‍ തേവരയിലെ വീട് വില്‍ക്കുന്നു

Text Size  

Story Dated: Sunday, February 05, 2017 01:19 hrs UTC

കൊച്ചി: മോഹന്‍ലാല്‍ തേവരയിലെ വീട് വില്‍ക്കുന്നു. അധികം വൈകാതെ ലാല്‍ എളമക്കരയിലേക്കു മാറുമെന്നാണ് സൂചന. തേവരയില്‍ കായലോരത്തുള്ള വീടിനും സ്ഥലത്തിനും ഏകദേശം 20 കോടിയോളം വിലയ്ക്കു വില്‍പനയ്ക്കുവച്ചു. നഗരഹൃദയത്തില്‍ പുതിയ വീട് പണിതതിനാലാണ് നഗരത്തില്‍ നിന്ന് കുറച്ചകലെയുള്ള വീട് വില്‍ക്കാന്‍ തീരുമാനിച്ചത്.
 


തിരുവനന്തപുരം മുടവന്മുഗളിലെ കുടുംബവീട് അതുപോലെ സംരക്ഷിക്കുന്നുണ്ട്. അമ്മയെ കൊച്ചിയില്‍ എത്തിച്ച ശേഷം മോഹന്‍ലാല്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് വന്നിട്ടില്ല. ഊട്ടിയിലും താരത്തിന് വീടുണ്ട്.


തിരുവനന്തപുരം കവടിയാറില്‍ മോഹന്‍ലാലിന് ഇരുനില വീടുണ്ടായിരുന്നു. സിനിമയില്‍ തിരക്കേറിയതോടെ താരം മദ്രാസിലേക്ക് ചേക്കേറി. അതോടെയാണ് കവടിയാറിലെ വീട് വിറ്റത്.

കൊച്ചിയിലെ വീട്ടില്‍ മോഹന്‍ലാലും അമ്മ ശാന്തയും മകന്‍ പ്രണവും മാത്രമാണുള്ളത്. ഭാര്യ സുചിത്ര ദുബായിലാണ്. ഇടയ്ക്കിടെ കൊച്ചിയില്‍ വരും. അല്ലെങ്കില്‍ താരം അവിടേക്ക് പോകും. മകള്‍ വിസ്മയ ഓട്രേലിയയില്‍ പഠിക്കുകയാണ്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.